മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ് ഇതാവരുന്നു, ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ തിളങ്ങി

ഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കണ്‍വെര്‍ട്ടിബള്‍ എന്ന പ്രത്യേകതയോടെയാണ് വാഹനത്തെ അവതരിപ്പിച്ചത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്നതിന് ഈ വാഹനത്തിന് അഞ്ച് സെക്കന്‍ഡ് മാത്രം മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.

5 സീറ്ററാണ് പുതിയ ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റില്‍ നല്‍കിയിരിക്കുന്നത്. വലിയ ഫെന്‍ഡറുകള്‍, നീല നിറ സാന്നിധ്യത്തോടെയുള്ള അലോയ് വീലുകള്‍ തുടങ്ങിയവയാണ് വശങ്ങളിലെ കാഴ്ച്ച. ബട്ടര്‍ഫ്ളൈ ഡോറുകളാണ് നല്‍കിയത്.

ഓരോ ചക്രത്തിലും ഓരോന്ന് വീതം ആകെ നാല് ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്നതായിരിക്കും. ഫലത്തില്‍ സദാസമയവും ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) പെര്‍ഫോമന്‍സ് സമ്മാനിക്കുന്നതാണ്. 312 ബിഎച്ച്പി കരുത്തും വാഹനം ഉല്‍പ്പാദിപ്പിക്കും.

Top