എക്സ്യുവി300 ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഹീന്ദ്രയുടെ കരുത്തന്‍ കോംപാക്ട് എസ്‌യുവിയായ എക്സ്യുവി300 ഇലക്ട്രിക്ക് എത്തുന്നു. ഫെബ്രുവരി അഞ്ചിന് വാഹനം എത്തുമെന്നാണ് സൂചന.

മഹീന്ദ്രയുടെ സ്മോള്‍ എസ്‌യുവിയായ കെയുവി100 ഇലക്ട്രിക്ക് കരുത്തിലെത്തുമെന്ന് മഹീന്ദ്ര മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കായി ബാറ്ററി നിര്‍മിക്കുന്നത് കൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍ജി ചെം എന്ന കമ്പനിയാണ്.

130 ബിഎച്ച്പി കരുത്ത് ഉല്‍പാദിപ്പിക്കുന്ന 40 കിലോവാട്ട് ബാറ്ററിപാക്കാണ് എക്സ്യുവി 300-ല്‍ നല്‍കുന്നതെന്നാണ് സൂചന. എക്സ്യുവി 300 വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിന്റെ ഡിസൈനില്‍ കാര്യമായ മറ്റം വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Top