പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര eKUV100

ഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹനമായ eKUV100 ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. 2021-ന്റെ തുടക്കത്തില്‍ ഇത് ഇതിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. അതില്‍ ഫ്രണ്ട് ഗ്രില്‍ ഭാഗവും പിന്‍ഭാഗവും മറച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. എന്നിരുന്നാലും വാഹനം സംബന്ധിച്ച് നിരവധി പുതിയ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. മഹീന്ദ്ര eKUV100-ന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളൊന്നുമില്ല.

മിക്ക സ്റ്റൈലിംഗും പെട്രോള്‍ മോഡലിന് സമാനമായി തുടരുന്നുവെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇന്ധന ലിഡ് ഒരു ഇലക്ട്രിക് മോഡലായതിനാല്‍ അത് നീക്കം ചെയ്തിട്ടുണ്ട്. ഈ മാറ്റം ഇത് eKUV100 ആണെന്ന് സ്ഥിരീകരിക്കുന്നു.ചാര്‍ജിംഗ് പോര്‍ട്ട് അതിന്റെ മുന്‍ഭാഗത്ത് കാണാം. അലോയ് വീലുകളുടെ സ്ഥാനത്ത് സ്റ്റീല്‍ ടയറുകള്‍ നല്‍കിയിരിക്കുന്നത്കൊണ്ട്, ഇത് അടിസ്ഥാന വേരിയന്റായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി ഡിസൈന്‍ ഘടകങ്ങള്‍ അതേപടി മഹീന്ദ്ര നിലനിര്‍ത്തി.

അടുത്ത ഏതാനും മാസങ്ങളില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തിക്കും. eKUV100-നെക്കുറിച്ച് പറയുമ്പോള്‍, ഈ ഇലക്ട്രിക് എസ്യുവിയുടെ വില 8.25 ലക്ഷം രൂപയോളമാണ്.ഇതോടെ ഈ ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍ eKUV100 ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന് 40 കിലോവാട്ട് ബാറ്ററിയാണ് ലഭിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം അഞ്ചു മണിക്കൂറും 45 മിനിറ്റും വേണം ബാറ്റിറി സാധാരണ രീതിയ പൂര്‍ണമായും ചാര്‍ജ്ജാകാന്‍. എന്നാല്‍ ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിച്ച് 55 മിനിറ്റുകൊണ്ടും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനുപുറമെ മഹീന്ദ്ര മറ്റ് നിരവധി ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. XUV300-യുടെ ഇലക്ട്രിക് പതിപ്പും ഇന്ത്യയില്‍ അവതരണത്തിന് ഒരുങ്ങുകയാണ്.

 

Top