2020 മഹീന്ദ്ര ഥാര്‍ ഓഗസ്റ്റ് 15 വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 മഹീന്ദ്ര ഥാര്‍. ടീം ബിഎച്ച്പിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ഥാര്‍ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 10 മുതല്‍ 14 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം

ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. 140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റും 180 bhp കരുത്ത സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ‘TGDi എംസ്റ്റാലിയന്‍’ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുന്നു. ഇരുഎഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കും. അതോടൊപ്പം തന്നെ, ഇതിന് ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റും ലഭിക്കും.

പുതിയ ലാഡര്‍ ഫ്രെയിം ചാസിയിലായിരിക്കും വാഹനം നിര്‍മ്മിക്കുക. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും ഓഫ്-റോഡ് കഴിവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രില്‍, ടേണ്‍ ഇന്റിക്കേറ്റര്‍ ഇവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്. പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, ബമ്പറിലെ റിഫ്‌ലക്ഷന്‍ എന്നിവ പിന്നിലെ പുതുമകളാണ്.

Top