ബിഎസ് ആറ് നിലവാരമുള്ള ആദ്യ വാഹനം മഹീന്ദ്ര എക്‌സ്യുവി 300 വിപണിയിൽ

ഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്‌സ്യുവി 300 വിപണിയിലെത്തി. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ വില്‍പനയ്ക്കുള്ള എക്‌സ്യുവി 300 എസ്യുവിക്ക് 8.30 ലക്ഷം മുതല്‍ 11.84 ലക്ഷം രൂപ വരെയാണ് വില. 2020 ഏപ്രില്‍ ഒന്നിനു മുമ്പു തന്നെ വിവിധ മോഡലുകളുടെ ബിഎസ് ആറ് പതിപ്പുകള്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ് നിലവാരമുള്ള എന്‍ഞ്ചിനോടെയാണ് മഹീന്ദ്ര വാഹനം ഇറക്കിയത്.

കൂടാതെ ബിഎസ് ആറ് നിലവാരമുള്ള ആദ്യ വാഹനം പുറത്തിറക്കുന്നതില്‍ ആഹ്ലാദമുണ്ടായിരുന്നുവെന്നും എം ആന്‍ഡ് എം ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പ്രതികരിച്ചു.

Top