ബൊലേറോയെ ജീപ്പാക്കി മാറ്റി ഗ്രീന്‍ ആര്‍മി മോട്ടോര്‍സ്‌പോര്‍ട്‌സ്

ഹീന്ദ്ര ബൊലേരോയുടെ രൂപവും ഭാവവും മാറ്റി ടെര്‍മിനേറ്റര്‍ രൂപത്തില്‍ പുറത്തിറക്കി ഗ്രീന്‍ ആര്‍മി മോട്ടോര്‍സ്‌പോര്‍ട്‌സ്. രൂപമാറ്റങ്ങള്‍ വരുത്തിയ ടെര്‍മിനേറ്ററിന് 8.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ഗ്രീന്‍ ആര്‍മി മോട്ടോര്‍സ്‌പോര്‍ട്‌സ് വാങ്ങും.

ജീപ്പിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഫ്രണ്ട് ഗ്രില്ലും അനൗദ്യോഗികമായ ജീപ്പ് മുദ്രയുമാണ് ബൊലേരോ ടെര്‍മിനേറ്ററിന്റെ മുന്‍കാഴ്ചകള്‍.

ബ്ലാക്ക് റിമ്മുകളോട് കൂടിയ മാക്‌സിസ് ബിഗ്‌ഹോണ്‍ ഓഫ് റോഡ് ടയറുകള്‍ ക്ലാസിക് ദൃശ്യഭംഗിയാണ് ടെര്‍മിനേറ്ററിന് നല്‍കുന്നത്. ഭീമമായ ഗ്രൗണ്ട് ക്ലിയറന്‍സും വലിയ ബോണറ്റും നിരത്തില്‍ ടെര്‍മിനേറ്ററിന്റെ ആധിപത്യം ഉറപ്പാക്കുന്നു.

മുമ്പിലെ ഏഴ് സ്ലോട്ട് ഗ്രില്ലും വട്ടത്തിലുള്ള ഹെഡ് ലൈറ്റുകളും ക്ലാസിക് ജീപ്പിനെ അനുസ്മരിപ്പിക്കുന്നു. മുന്‍ ഭാഗത്തെ ബുള്‍ ബാര്‍ കുറച്ച് മുന്നിട്ട് നില്‍ക്കുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വശങ്ങളില്‍ ജീപ്പ് റാങ്‌ലര്‍ മുദ്രയും വലിയ വീല്‍ ആര്‍ച്ചുകളുമുണ്ട്.

ബ്ലാക്ക് നിറത്തിലുള്ള ക്യാബിനാണ് ടെര്‍മിനേറ്ററിന്റെ ഇന്റീരിയര്‍. പവര്‍ അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍, സ്റ്റിയറിങ്ങിലെ ലെതര്‍ ആവരണം, ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, ഡാഷ്‌ബോര്‍ഡിലെ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ സവിശേഷതകള്‍.

Top