പരീക്ഷണ ഓട്ടം നടത്തി മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’

ചെന്നൈ: എല്ലാവരെയും ആകര്‍ഷിപ്പിക്കാനൊരുങ്ങി മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’. ഇപ്പോള്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈലാണ് വാഹനം പരീക്ഷണയോട്ടം നടത്തുന്നത്.

15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും വാഹനം ഉല്‍പ്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററായി ഏറ്റവും ഉയര്‍ന്ന വേഗത എന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു പ്ലാന്റിലായിരിക്കും വാഹനം നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന ഏക ക്വാഡ്രിസൈക്കിള്‍ ബജാജ് ക്യൂട്ട് മാത്രമാണ്. ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’ ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ്. നാലുപേര്‍ക്കാണ് വാഹനത്തില്‍ യാത്രചെയ്യാന്‍ കഴിയുക.

Top