വമ്പന്‍ ഓഫറുകൾ കാഴ്ച വെച്ച് മഹീന്ദ്ര

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന വാഹന വിപണി തിരിച്ചുവരവിനായി കിണഞ്ഞു ശ്രെമിക്കുകയാണ്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചാണ് നിർമ്മാതാക്കൾ പ്രതിസന്ധിയെ തരണം ചെയ്യാനൊരുങ്ങുന്നത്.വ്യത്യസ്തമായ ഒരു ഓഫറുകളുമായാണ് നിര്‍മാതാക്കളായ മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.

Own Now and Pay after 90 days എന്ന ഓഫറാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഏതു മഹീന്ദ്ര വാഹനവും സ്വന്തമാക്കാം. 90 ദിവസത്തിന് ശേഷമാണ് വാഹനങ്ങളുടെ ഇഎംഐ ആരംഭിക്കുകയെന്നും പറയുന്നു.

ഇഎംഐക്ക് ക്യാഷ് ബാക്ക് ഓഫറും ആകര്‍ഷകമായ പലിശയും കമ്പനി വാഗ്ദാനം ചെയ്യുന്നുണെന്നതാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top