mahindra and mahindra

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) എന്‍ജിന്‍ നിര്‍മ്മാണത്തില്‍ പുതുവഴികള്‍ തേടുന്നു. ഏറ്റവുമധികം വില്‍പ്പന നേടിയിരുന്ന ‘സ്‌കോര്‍പിയോ’, ‘ബൊളേറൊ’, ‘എക്‌സ് യു വി 500’, ‘താര്‍’ എന്നിവയുടെയൊക്കെ എന്‍ജിന്‍ ശേഷി രണ്ടു ലീറ്ററിലേറെയായതിനാല്‍ എന്‍ സി ആര്‍ മേഖലയിലെ ഡീസല്‍ വാഹന വിലക്ക് മഹീന്ദ്രയ്ക്കാണ് ഏറെ തിരിച്ചടിയായി.

അതോടെയാണ് മഹീന്ദ്ര പുതിയ 1.99 ലീറ്റര്‍ ഡീസല്‍ എന്‍ജിന് രൂപം നല്‍കിയത്. അതിന് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1999 സി സി ശേഷിയുള്ള പുത്തന്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചാണ് രാജ്യതലസ്ഥാനത്തു നടപ്പായ നിയന്ത്രണങ്ങളെ മറികടക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നത്.

പുതിയ ഡീസല്‍ എന്‍ജിന്റെ പിന്‍ബലത്തില്‍ ‘സ്‌കോര്‍പിയോ’, ‘ബൊലേറൊ’, ‘എക്‌സ് യു വി 500’, ‘താര്‍’ എന്നിവുടെയൊക്കെ വില്‍പ്പന എന്‍ സി ആറില്‍ പുനഃരാരംഭിക്കാനാണു മഹീന്ദ്രയുടെ പദ്ധതി. പുതിയ എന്‍ജിന്‍ ‘സ്‌കോര്‍പിയോ’യില്‍ 120 ബി എച്ച് പി വരെയും ‘എക്‌സ് യു വി ഫൈവ് ഒ ഒ’യില്‍ 140 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കും. വൈകാതെ തന്നെ ഈ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്‍ സി ആര്‍ പ്രദേശത്തെ ഡീലര്‍ഷിപ്പുകളിലും പ്രതീക്ഷിക്കാം.

Top