ഇലക്ട്രിക് വാഹന നയത്തെ സ്വാഗതം ചെയ്ത് മഹീന്ദ്രയും ഹീറോ ഇലക്ട്രിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തെ സ്വാഗതം ചെയ്ത് മഹീന്ദ്ര സിഎഒയും ഹീറോ ഇലക്ട്രിക് എംഡിയും. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയം പ്രഖ്യാപിച്ചത്. മലിനീകരണ തോത് കുറയ്ക്കാനും സമ്പദ്വ്യവസ്ഥ ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നതാണ് പുതിയ നയമെന്നാണ് കെജരിവാള്‍ പറയുന്നത്.

ഈ പദ്ധതി രാജ്യത്തെ വൈദ്യുത സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഒരു വൈദ്യുത നയം ആരംഭിക്കുകയെന്നാതാണ് ഈ സമയത്തിന്റെ ആവശ്യം. സര്‍ക്കാരിന്റെ വൈദ്യുത നയം രാജ്യത്തിന്റെ വൈദ്യുത സമ്പദ്വ്യവസ്ഥയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു.

ഈ നയം ആരംഭിച്ച ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാള്‍ അഭിപ്രായപ്പെട്ടു. പുതിയ ഇലക്ട്രിക് വാഹന നയം പ്രകാരം ഇരുചക്ര വാഹനങ്ങള്‍, ഇ-റിക്ഷകള്‍, ഓട്ടോകള്‍, കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും കെജരിവാളിന്റെ പ്രഖ്യാപനത്തിലുണ്ട്.

Top