സെവന്‍ സീറ്റര്‍ ഓള്‍ട്ടുറാസ് ജി4 മോഡലുമായി മഹീന്ദ്ര എത്തുന്നു

പ്രീമിയം എസ്.യു.വി സെഗ്‌മെന്റിലേക്ക് മഹീന്ദ്രയുടെ സെവന്‍ സീറ്റര്‍ ഓള്‍ട്ടുറാസ് ജി4 മോഡല്‍ എത്തുന്നു. നവംബര്‍ 24ന് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കും. നിലവില്‍ പുതിയ ഓള്‍ട്ടുറാസിനുള്ള പ്രീ ബുക്കിങും ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും പരമാവധി 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, പുതിയ ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലാറ്റ്, ഡിആര്‍എല്‍, ഇലക്ട്രിക് സണ്‍റൂഫ്, എന്നിവ എക്സ്റ്റീരിയറിലെയും ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിലെയും പ്രത്യേകതയാണ്.

സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി അടിസ്ഥാന മോഡല്‍ മുതല്‍ ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷ ഒരുക്കുന്നുണ്ട്. ടോപ്പ് എന്‍ഡില്‍ റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയ്‌ക്കൊപ്പം എട്ട് എയര്‍ബാഗും നല്‍കും. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 2157 സിസിയില്‍ 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓള്‍ട്ടുറാസില്‍ ടുവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്.

Top