മുച്ചക്ര ട്രിയോ ഇലക്ട്രിക്‌ വാഹനവുമായി മഹീന്ദ്ര വിപണിയിലേക്ക്

മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക്‌ വാഹനം പുറത്തിറക്കുകയാണ് മഹീന്ദ്ര. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ട്രിയോ ഇലക്ട്രിക്‌ ത്രീവീലര്‍ ഡല്‍ഹിയില്‍ നടന്ന 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ മഹീന്ദ്ര അവതരിപ്പിച്ചു.

ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക്‌ നിരത്തിലെത്തുന്നത്. ഇവ രണ്ടും D+3,D+4 സീറ്റര്‍ പതിപ്പില്‍ ലഭ്യമാകും. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈട് നില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമാണ് ട്രിയോയിലെ പുതിയ ലിഥിയം അയോണ്‍ ബാറ്ററി. എന്നാല്‍ വാഹനത്തിന്റെ പവറും ബാറ്ററി കപ്പാസിറ്റിയും അടക്കമുള്ള കൂടുതല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ത്രീവീലര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഇലക്ട്രിക്‌ ത്രീവീലര്‍ സഹായിക്കുമെന്ന് ഗ്ലോബല്‍ സമ്മിറ്റില്‍ മഹീന്ദ്ര ഇലക്ട്രിക്‌ സി ഇ ഒ മഹേഷ്ബാബു വ്യക്തമാക്കി.

Top