മഹിന്ദ രാജപക്‌സ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

കൊളംബോ: മഹിന്ദ രാജപക്‌സ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അവസാനിക്കുന്നതിന്റെ സൂചകമാണിതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒക്‌ടോബര്‍ 26ന് ആദ്യ പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

വിക്രമസിംഗെയെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം പാര്‍ലമന്റെ് അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പാര്‍ലമന്റെില്‍ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി സ്ഥാനത്ത് രാജപക്‌സ യോഗ്യനല്ല് എന്ന എന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജപക്‌സയുടെ രാജി. രാജപക്‌സക്കെതിരെ രണ്ടു തവണ പാര്‍ലമന്റെ് അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു.

ടെലിഫോണ്‍ ചര്‍ച്ചയില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ സിരിസേന സമ്മതിച്ചതായി യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി അറിയിച്ചു. വിക്രമസിംഗെ ഞായറാഴ്ച പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുതവണ പ്രസിഡന്റായ രാജപക്‌സക്കെതിരെ 2015ലെ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയാണ് 67കാരനായ സിരിസേന പ്രസിഡന്റ് പദവിയിലെത്തിയത്. തുടര്‍ന്ന് സിരിസേനയും പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ വിജയിച്ച വിക്രമസിംഗെയും ദേശീയ ഐക്യ സര്‍ക്കാറുണ്ടാക്കി കൈകോര്‍ക്കുകയായിരുന്നു.

Top