കാലി കലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം; ജെബി മേത്തര്‍ക്ക് പരിക്ക്

തിരുവനന്തപുരം:വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ ജെബി മേത്തര്‍ എംപിക്ക് പരിക്ക്. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശന്‍ പറഞ്ഞു. അരിവില വര്‍ദ്ധനയും കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തര്‍ എം പി പറഞ്ഞു. കാലിക്കലങ്ങള്‍ റോഡില്‍ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Top