ഡീൻ കുര്യാക്കോസിനെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ്‌ നേതാവ്

തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവ്. ഗ്രൂപ്പ് തർക്കം മൂലം പത്രിക പിൻവലിക്കേണ്ടിവന്നുവെന്നാണ് മഹിളാ കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ആരോപിക്കു പരാതി.

സ്ഥാനാ‌ത്ഥിത്വം അം​​ഗീകരിച്ച് കെപിസിസി കത്ത് നൽകിയിരുന്നുവെന്നും ഡീൻ ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നിഷയുടെ പരാതി. എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ഡീൻ കുര്യാക്കോസിന്‍റെ വാ‍ർഡാണെന്നും ഡീനിന് താൽപര്യമുള്ളയാൾ വന്നുവെന്നുമായിരുന്നു ഡിസിസി പ്രസിഡന്‍റിന്റെ പ്രതികരണമെന്ന് നിഷ പറഞ്ഞു.

Top