കൊറോണ ഭീതി; മാഹിയിലെ ബാറുകള്‍ അടച്ചിടാന്‍ ഉത്തരവ്‌

മാഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാഹിയിലെ ബാറുകള്‍ അടച്ചിടാന്‍ പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്.

ഈ മാസം 31വരെ അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണ്. മദ്യക്കടയും പരിസരവും വ്യത്തിയായി സുക്ഷിക്കണമെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ
റേഷനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യ വില്പ്പനയാണ് ബിവറേജസ് വില്‍പ്പനശാലകളിലൂടെ മാത്രം നടക്കുന്നത്.

Top