മാഹി: പള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയില്‍. ആര്.എസ്.എസ്. നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗവുമായ വിജയന് പൂവച്ചേരിയാണ് പിടിയിലായത്. പുതുച്ചേരി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുംവഴിയാണ് ബാബു ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമണം. കഴുത്തിന് വെട്ടേറ്റ ബാബു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയ്യഴി പള്ളൂര്‍ പ്രദേശങ്ങളിലെ ബാറുകളില്‍ ഉള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.