മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു

ARREST

മാഹി: സി.പി.എം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റം സമ്മതിച്ചു. ദീര്‍ഘകാലത്തെ വ്യക്തി വൈരൈക്യമാണ് ബാബുവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചു.

കേസില്‍ അറസ്റ്റിലായ നിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും ജെറിന്‍, ശരത്ത് എന്നീ പ്രതികള്‍ ബാബുവിനെ ആക്രമിച്ച സംഘത്തെ രക്ഷപെടാന്‍ സഹായിച്ചവരാണെന്നും പുതുച്ചേരി പൊലീസ് വ്യക്തമാക്കി. കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പുതുച്ചേരി പൊലീസ് അറിയിച്ചു.

Top