മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

ലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തുകയാണ്.

‘നിമിർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ നിർവഹിച്ചു.

22195769_1632404850145777_6624078703150591973_n

മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനാണ് നായകൻ.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു.

Top