‘Maheshinte Prathikaram’ trailer released

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ഗാനങ്ങള്‍ ഔദ്യോഗിക മ്യൂസിക് ലേബലായ മ്യൂസിക് 247 പുറത്തിറക്കി.

റഫീഖ് അഹമ്മദും സന്തോഷ് വര്‍മയും രചിച്ച ഗാനങ്ങള്‍ക്ക് ബിജിബാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, ബിജിബാല്‍, സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത്, അപര്‍ണ ബാലമുരളി, നിഖില്‍ മാത്യൂ എന്നിവരാണ് ഗായകര്‍.

അനുശ്രീയാണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ഷൈജു ഖാലിദും ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഒ.പി.എം ഡ്രീം മില്‍ സിനിമയുടെ ബാനറില്‍ ആഷിഖ് അബു നിര്‍മ്മിച്ച ‘മഹേഷിന്റെ പ്രതികാരം’ ഫെബ്രുവരി 5ന് തിയേറ്ററുകളില്‍ എത്തും.

Top