‘ഉമ മഹേശ്വര ഉഗ്ര രൂപസ്യ’; മഹേഷിന്റെ പ്രതികാരം തെലുങ്ക് പതിപ്പ് ഒടിടി റീലിസിന് ?

കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. പല സിനിമകളും ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുകയാണ്. എന്നാല്‍ ഭൂരിഭാഗവും ഇതിനെ എതിര്‍ക്കുമ്പോഴും കുറച്ചുപേര്‍ ഈ പുതിയ സാധ്യതകളെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്.

ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്കു പതിപ്പായ ഉമ മഹേശ്വര ഉഗ്ര രൂപസ്യയാണ് ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന്റെ കാര്യം തീരുമാനമായിട്ടില്ലെന്നും നെറ്റ്ഫ്‌ളിക്‌സുമായി ചര്‍ച്ചകളിലാണെന്നും എല്ലാ സാധ്യതകളും നോക്കുന്നുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

മാത്രമല്ല തിയേറ്ററുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കാലതാമസം എടുക്കുകയാണെങ്കില്‍ മാത്രം മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കുമെന്നുംവരും ആഴ്ചകളില്‍ ഇതിനെകുറിച്ച് തീരുമാനം എടുക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം, സത്യദേവ് കാഞ്ചരണ നായകനായ ഉമ മഹേശ്വര ഉഗ്ര രൂപസ്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി. ചിത്രം ഏപ്രില്‍ 17-ന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

Top