മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ‘നിമിറിന്റെ’ പുതിയ പോസ്റ്റർ പുറത്തെത്തി

Nimir

ലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

ചിത്രത്തിന്റെ തമിഴ് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്.

‘നിമിർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിനെ നായകനാക്കി പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഫഹദ് അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ എത്തുന്നത് ഉദയനിധി സ്റ്റാലിനാണ്.

അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ് എത്തുന്നത്.

22519047_1646833282036267_4220872736976028796_n (1)

മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്.

സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

Top