റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി മഹേഷ് കുമാര്‍ ജെയിന്‍ നിയമിതനായി

mahesh kumar jain

മുംബൈ: റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി ഐ.ഡി.ബി.ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മഹേഷ് കുമാര്‍ ജെയിന്‍ നിയമിതനായി. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എസ്.എസ്. മുന്ദ്ര വിരമിച്ച പദവിയിലേക്കാണ് എം.കെ. ജെയിന്‍ എത്തുന്നത്.

കേന്ദ്ര സര്‍ക്കാരാണ് നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് ലഭിച്ച 37 അപേക്ഷകരെ പിന്‍തള്ളിയാണ് എം.കെ. ജെയിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ പ്രത്യേക അലവന്‍സുകളും അദ്ദേഹത്തിന് ലഭിക്കും.

ബാങ്കിംങ് രംഗത്ത് മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പരിചയമുള്ള എം.കെ. ജെയിന്‍ 2017 മാര്‍ച്ചിലാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒയായി നിയമിതനായത്.

Top