മഹേഷ് ബാബു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

തെന്നിന്ത്യയിൽ ആരാധക ബാഹുല്യത്തിൽ മുൻ നിരയിലുള്ള താരമാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്. മഹേഷ് ബാബുവിന്റെ പുതിയ സിനിമയുടെ അപ്‍ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ഓൺലൈനിൽ ലഭിക്കുന്നത്. ‘എസ്എസ്എംബി 28’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി നിർമാതാക്കളിൽ ഒരാളായ നാഗ വംശിയാണ് അറിയിച്ചിരിക്കുകന്നത്. ഗംഭീര ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള ചിത്രീകരണം പൂർത്തിയായതായിട്ടാണ് അറിയിച്ചത്. മനോഹരമായ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിച്ച അൻപറിവിന് നന്ദിയും അറിയിക്കുന്നു. ദസറയ്‍ക്ക് ശേഷം അടുത്ത ഷെഡ്യൂൾ ആരംഭിക്കുമെന്നും നാഗ വംശി വ്യക്തമാക്കി.

പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. നവി നൂലിയാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സിതാര എന്റർടെയ്‍ൻമെന്റിന്റെയും ഹാരിക ആൻഡ് ഹസിനെ ക്രീയേഷൻസിന്റെയും ബാനറിൽ നാഗ വംശിയും എസ് രാധ കൃഷ്‍ണയും ചേര്ന്നാണ് ചിത്രം നിർമിക്കുന്നത്.

‘സർക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റർടെയ്‍ൻമെന്റ്‍സും ചേർന്നാണ് ‘സർക്കാരു വാരി പാട്ട’ നിർമിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു ‘സർക്കാരു വാരി പാട്ട’ എത്തിയത്. കീർത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോർ, സൗമ്യ മേനോൻ തുടങ്ങിയവരും ‘സർക്കാരു വാരി പാട്ട’യിൽ അഭിനയിച്ചിരുന്നു. ആർ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

Top