mahesh babu new film

ഊപ്പിരിക്ക് ശേഷം വംശി പാടിപ്പിള്ളിയുടെ അടുത്ത ചിത്രവും രണ്ടു ഭാഷകളില്‍. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ കഥ തമിഴ്‌നാട്ടിലെ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണെന്ന് തോന്നിയതിനാലാണ് രണ്ടു ഭാഷകളിലായി ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. താരത്തിനോട് വംശി കഥ പറയുകയും അതു ഇഷ്ടപ്പെട്ട മഹേഷ് ചിത്രം ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു.

അവധിക്കാലം ആഘോഷിക്കാനായി വംശി ഇപ്പോള്‍ യു.എസിലാണ്. മഹേഷ് കുടുംബത്തോടൊപ്പം ലണ്ടനിലും. ഇരുവരും തിരിച്ചെത്തിയതിനു ശേഷം ചിത്രത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

റൊമാന്റിക്ക് ത്രില്ലറാണെന്ന് പറയുന്ന ചിത്രത്തില്‍ സുന്ദരനായ ഒരു അഭിനേതാവിന്റെ കഥയാണ് പറയുന്നത്. ജീവിതത്തിന്റെ വ്യത്യസ്തമായ അവസ്ഥയെ കുറിച്ചു പറയുന്ന ചിത്രത്തില്‍ മഹേഷിന്റെ കഥാപാത്രം ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മഹേഷിന്റെ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രവും രണ്ടു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

Top