മഹേഷ് ബാബു ചിത്രം ‘മഹര്‍ഷി’ ടീസര്‍ റിലീസ് ചെയ്തു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനാകുന്ന ചിത്രം മഹര്‍ഷി’ യുടെ ടീസര്‍ റിലീസ് ചെയ്തു. വംശി പൈടിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളിയായ കെ.യു. മോഹനനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്‌ഡെ, മീനാക്ഷി ദീക്ഷിത്, സൊനാല്‍ ചൗഹാന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മെയ് ഒന്‍പതിന് പ്രദര്‍ശനത്തിന് എത്തും.

Top