മഹേഷ് ബാബു ചിത്രം ‘മഹര്‍ഷി’ ; പുതിയ വീഡിയോ ഗാനത്തിന്റെ പ്രിവ്യൂ പുറത്തുവിട്ടു

രത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റിനു ശേഷം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് മഹര്‍ഷി. ചിത്രത്തിലെ എവറസ്റ്റ് അഞ്ചുന എന്ന ഗാനത്തിന്റെ പ്രിവ്യൂ പുറത്തുവിട്ടു. വംശി പൈടിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളിയായ കെ.യു. മോഹനനാണ് ഛായാഗ്രഹണം. ചിത്രം മെയ് ഒന്‍പതിന് റിലീസ് ചെയ്യും.

ഗംഭീര ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെ, മീനാക്ഷി ദീക്ഷിത്, സൊനാല്‍ ചൗഹാന്‍ എന്നിവര്‍ നായികമാരാകുന്നു. അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top