മഹേഷ് ബാബുവിന്റെ പുതിയ ചിത്രം; ഏപ്രില്‍ 25ന് പ്രദര്‍ശനത്തിനെത്തും

മഹേഷ് ബാബു നായകനായെത്തുന്ന പുതിയ ചിത്രം മഹര്‍ഷിയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഗംഭീര ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വംശിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജ ഹെജ്‌ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരുന്നു.

Top