മഹേഷ് ബാബു ചിത്രം ‘മഹര്‍ഷി’ നാലാമത്തെ ഗാനം നാളെ പുറത്തിറങ്ങും

റ്റവും പുതിയ മഹേഷ് ബാബു ചിത്രം ‘മഹര്‍ഷി’ യിലെ പുതിയ ഗാനം നാളെ പുറത്ത് വിടും. ഗംഭീര ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ വംശി പൈടിപള്ളി തന്നെയാണ്.

പൂജ ഹെജ്‌ഡെ നായികയായി എത്തുന്ന ചിത്രത്തില്‍ അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേവി ശ്രി പ്രസാദ് ആണ്. മലയാളിയായ കെ.യു. മോഹനനാണ് ഛായാഗ്രഹണം. മെയ് ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top