കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി ചലച്ചിത്രതാരം മഹേഷ്ബാബു

ഹൈദരബാദ്: രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന കൊറോണ വൈറസിനെതിരായി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ധനസഹായവുമായി തെലുങ്ക് സിനിമാതാരം മഹേഷ് ബാബു രംഗത്ത്. ഒരു കോടി രൂപയാണ് ആന്ധ്ര തെലങ്കാന സര്‍ക്കാരിന് മഹേഷ് ബാബു സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മഹേഷ് ബാബു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങള്‍ പൂര്‍ണമായി അനുസരിക്കണം കൊറോണയെ നമ്മള്‍ അതിജീവിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ബാഹുബലി ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ പ്രഭാസും ഒരു കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് സിനിമാ താരമായ പവന്‍ കല്യാണ്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് രണ്ട് കോടി രൂപയാണ് നേരത്തെ ധനസഹായം നല്‍കിയത്. നേരത്തെ സൂപ്പര്‍ താരം ചിരഞ്ജീവിയും ഒരു കോടി രൂപ ധനസഹായം കൈമാറിയിരുന്നു.

Top