മഹീന്ദ്ര ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു

ഹീന്ദ്ര ഥാറിന്റെ AX, AX സ്റ്റാൻഡേർഡ് വേരിയന്റുകളെ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. വില കുറഞ്ഞ പതിപ്പുകളെ പിൻവലിച്ചതോടെ ഇനി മുതൽ ഥാറിന് 11.90 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില. പുതിയ Gen3 ചാസിയെ അടിസ്ഥാനമാക്കിയാണ് രണ്ടാംതലമുറ ഥാർ എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്.

 

9.80 ലക്ഷം രൂപ പ്രാരംഭ വിലയുള്ള എസ്‌‌യുവിയുടെ എൻട്രി ലെവൽ മോഡലുകളെയാണ് കമ്പനി വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. സൈഡ് ഫേസിംഗ് സീറ്റുകൾ, സ്റ്റീൽ വീലുകൾ, മെക്കാനിക്കൽ ലോക്കബിൾ ഡിഫറൻഷ്യൽസ്, മാനുവൽ ട്രാൻസ്മിഷൻ,നിശ്ചിത സോഫ്റ്റ് ടോപ്പ് എന്നിവ ഉപയോഗിച്ച് AX വേരിയന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. കൂടാതെ ഉയർന്ന സവിശേഷതകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയൊക്കെയാണ് ഉൾപ്പെടുന്നത്.

 

ഇന്ത്യൻ വാഹന വിപണിയെ ഇളക്കിമറിച്ച അരങ്ങേറ്റമായിരുന്നു പുതുതലമുറ മഹീന്ദ്ര ഥാറിന്റേത്. തുടർന്ന് ഇതുവരെ ബുക്കിംഗ് 20,000 കടന്നതും ശ്രദ്ധേയമായി. എന്നാൽ 2020 മോഡലിനായുള്ള കാത്തിരിപ്പ് കാലാവധി അഞ്ച് മുതൽ ഏഴ് മാസം വരെയാണെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. 2.0 ലിറ്റർ, 4 സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ച് ലഭ്യമാണ്. പെട്രോൾ യൂണിറ്റ് 150 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ ബർണർ എഞ്ചിൻ 130 bhp പവറും 320 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

Top