“മഹാവീര്യര്‍” ജൂലൈ 21 പ്രദര്‍ശനത്തിന് എത്തും

ബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മഹാവീര്യര്‍”. നിവിന്‍ പോളിയും, ആസിഫ് അലിയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രം പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയുടെ ചലച്ചിത്ര രൂപമാണ്. ഫാന്റസിയും ടൈംട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 21 പ്രദര്‍ശനത്തിന് എത്തും.

ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തിലെ നായിക. മഹാവീര്യറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഇഷാന്‍ ചാബ്ര ആണ്, എഡിറ്റര്‍-മനോജ്.

നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.പോളി ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top