മഹാവീര്‍ കര്‍ണ്ണന്റെ തിരക്കഥ പൂര്‍ത്തിയായി ; ചിത്രത്തില്‍ വിക്രമിന്റെ ലുക്ക് പുറത്ത്

VIKRAM

ര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ്ണനിലെ വിക്രമിന്റെ ലുക്ക് പുറത്ത്. കര്‍ണ്ണനായാണ് തമിഴ് സൂപ്പര്‍ താരം എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും സംവിധായകന്‍ അറിയിച്ചു. സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിക്കും.

തമിഴിലും ഹിന്ദിയിലും ആയിരിക്കും മഹാവീര്‍ കര്‍ണ്ണന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. മഹാവീര്‍ കര്‍ണ്ണന്റെ തിരക്കഥ ഹിന്ദിയിലേക്ക് സുരേഷ് നായരും തമിഴിലേക്ക് ജയമോഹനുമാണ് മൊഴി മാറ്റം ചെയ്യുന്നത്. മികച്ച മലയാള നടനായി തിരഞ്ഞെടുക്കപെട്ട ഇന്ദ്രന്‍സ് സിനിമയില്‍ എത്തുമെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിലെ മറ്റ് സഹതാരങ്ങള്‍ ആരാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല.

Top