രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

gandhi-statue

ജയ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ തകര്‍ത്ത നിലയില്‍. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും തകര്‍ത്ത നിലയിലാണു നാഥ്ദ്വാരയിലെ രാജ്‌സമന്ദില്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ദിവസങ്ങള്‍ക്കു മുന്‍പ് അക്രമം നടന്നിരുന്നു. തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ. ബി.ആര്‍. അംബേദ്കറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയോര്‍ ഇ.വി. രാമസാമി നായ്ക്കരുടെയും കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രതിമകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു തുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ഗാന്ധി പ്രതിമയിലെത്തി നില്‍ക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളുടെ പ്രതിമ തകര്‍ക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

Top