ഹിന്ദുവെന്ന് ഉറക്കെ പറഞ്ഞു, അദ്ദേഹം വിശുദ്ധന്‍; ഗാന്ധിജിയെ വാനോളം പുകഴ്ത്തി ഭാഗവത്

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ ഭാരതീയ സങ്കല്‍പ്പത്തിന്റെ ആദര്‍ശങ്ങളെ ഉയര്‍ത്തിപിടിച്ച് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഗാന്ധിജി സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കയായിരുന്നു മോഹന്‍ ഭാഗവത്.

ഗാന്ധിജി ഉറച്ച സനാതന ഹിന്ദുവെന്ന് സ്വയം വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എല്ലാ മതങ്ങളെയും ആദരിച്ചിരുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മറ്റു മതസ്ഥരുടെ ആരാധനാരീതികളെ ഗാന്ധി വേര്‍തിരിച്ചു കണ്ടിട്ടില്ല. എന്നാല്‍ ഹിന്ദുവാണെന്നതിനുള്ള തെളിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിട്ടില്ലെന്നും ഗാന്ധി വിശുദ്ധനാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

കൂടാതെ സിഎഎക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ ഗാന്ധിജിയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം ഇന്നത്തെക്കാലത്ത് പ്രക്ഷോഭങ്ങള്‍ക്ക് തെറ്റുസംഭവിക്കുകയും ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്താല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സമാനമായനിലയില്‍ പരിഹാരം കാണുമോയെന്ന് ഭാഗവത് ചോദിച്ചു.

Top