പൗരത്വ നിയമ ഭേദഗതി; ഗാന്ധിജിയെ ഓര്‍മ്മിച്ച് ദിഗ്വിജയ് സിങ്

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കില്‍ പൗരത്വ നിയമ ഭേഗദതിയ്‌ക്കെതിരെ നിരാഹാര സമരം നടത്തുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മധ്യപ്രദേശില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ വിഷയത്തില്‍ ഗാന്ധിജി ഡല്‍ഹിയിലെ ലാല്‍ ക്വില മുതല്‍ കശ്മീരിലെ ലാല്‍ ചൗക്ക് വരെ പദയാത്ര നടത്തുമായിരുന്നെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.

ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം പദയാത്ര തുടങ്ങുമായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആശങ്കയെക്കുറിച്ചു സംസാരിക്കേണ്ടതു ‘നാനാത്വത്തില്‍ ഏകത്വം’ എന്നതില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ചുമതലയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

Top