മഹേഷ് ബാബുവിന്റെ 25ാമത് ചിത്രം ‘മഹര്‍ഷി’ ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ 25 മത് ചിത്രം മഹര്‍ഷിയുടെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മെയ് 9ന് ചിത്രം തിയേറ്ററുകളിലെത്തും.

വംസി പൈടിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
അല്ലരി നരേഷ്, പ്രകാശ് രാജ്, ജയസുദ, ജഗപതി ബാബു, റാവോ രമേശ്, വെണ്ണില കിഷോര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിലു രാജു, അശ്വനി ദത്ത് എന്നിവരും പിവിപി സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top