മഹാസഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പ്രധാന വകുപ്പുകള്‍ എന്‍സിപിക്ക്‌

മുംബൈ: ഉദ്ധവിന്റെ മഹാസഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മിക്ക സുപ്രധാന വകുപ്പുകളും ലഭിച്ചിരിക്കുന്നത് എന്‍സിപിക്കാണ്. മുതിര്‍ന്ന നേതാവ് അനില്‍ ദേശ്മുഖാണ് ആഭ്യന്തരമന്ത്രി.

ഉപമുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യവകുപ്പും സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിന് ജലസേചനവും ചഗന് ഭുജ്ബലിന് ഭക്ഷ്യസിവില്‍ സപ്ലൈസും ലഭിച്ചു.

ശിവസേനയില്‍ നിന്ന് സുഭാഷ് ദേശായിക്ക് വ്യവസായവും ഏക്‌നാഥ് ഷിന്‌ഡെയ്ക്ക് നഗരവികസനവുമാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് മുന്മുഖ്യമന്ത്രി കൂടിയായ അശോക് ചവാനും റവന്യു വകുപ്പ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടിനും മുഖ്യമന്ത്രിയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് പരിസ്ഥിതി, ടൂറിസം വകുപ്പുകളും ലഭിച്ചു. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ഉള്ളത് 33 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ്.

Top