സ്പീക്കറുടെ ചിത്രം തെളിഞ്ഞു; മഹാരാഷ്ട്രയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറായി നാന പട്ടോളയെ തെരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ത്ഥി നോമിനേഷന്‍ പിന്‍വലിച്ചതോടെ, കോണ്‍ഗ്രസ് എം.എല്‍.എ നാന പടോല മഹാ വികാസ് അഗാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയായിരുന്നു.

കിസന്‍ കത്തോരെയായിരുന്നു ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ത്രികക്ഷി സഖ്യം സഭയില്‍ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തില് തോല്‍വി ഒഴിവാക്കാനായി ബി.ജെ.പി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

169 വോട്ടുകള്‍ക്കാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പിലൂടെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ വിജയിച്ചത്. അതിനാല്‍ നാന പട്ടോള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തിലായിരുന്നു സഖ്യം.

Top