Maharashtra – water – train

മുംബൈ: വേനലില്‍ വരണ്ടുണങ്ങിയ മഹാരാഷ്ടയിലെ ജില്ലകള്‍ക്ക് ആശ്വാസവുമായി റെയില്‍വെ. 50 ടാങ്ക് വാഗണുകളാണ് മഹാരാഷ്ടയിലേക്ക് അയച്ചിരിക്കുന്നത്.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. മറാത്തവാദയിലെ ലത്തൂരിലാണ് ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്നത്. റെയില്‍വെ വാഗണുകള്‍ മിറാജിലെത്തി.

കുടിവെള്ളം നിറയ്ക്കുന്നത് തുടരുകയാണ്. ലത്തൂരിലേക്ക് ഉടന്‍ വാഗണുകള്‍ അയക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാറും റെയില്‍വെ വകുപ്പും കുടിവെള്ള പ്രശ്നം അകറ്റാനായി തീവ്പ ശ്രമത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

വരള്‍ച്ചയകറ്റാനായി റെയില്‍വെയുടെ സഹായം പരാമാവധി ലഭ്യമാക്കുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഏപ്രില്‍ 8 നാണ് കോട്ട വര്‍ക്ക്ഷോപ്പില്‍ നിന്നും വാഗണുകള്‍ മിറാജിലെത്തിയത്. അടുത്ത 50 ടാങ്കുമായി വാഗണുകള്‍ ഏപ്രില്‍ 15 ഓടുകൂടി എത്തിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Top