കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് കിട്ടി, അദ്ധ്യാപിയ്ക്ക് കാര്‍ സമ്മാനം!!

മഹാരാഷ്ട്ര: 19 കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന്റെ സന്തോഷത്തില്‍ അദ്ധ്യാപികയ്ക്ക് കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ശിരൂര്‍ താലൂക്കിലെ പിമ്പിള്‍ ഖല്‍സ ഗ്രാമവാസികള്‍. ജില്ലാ പരീക്ഷത്തിന്റെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ലളിത ധുമാലിനാണ് വ്യത്യസ്തമായ ഗുരുദക്ഷിണ ലഭിച്ചിരിക്കുന്നത്.

‘കുറെ വര്‍ഷങ്ങളായി ഞാനിവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ടൂ വീലറും ഫ്രിഡ്ജുമൊക്കെ ഗ്രാമത്തിലുള്ളവര്‍ സമ്മാനിക്കാറുണ്ട്. എന്നാല്‍ കാര്‍ ആദ്യമായിട്ടാണ് ലഭിക്കുന്നത്’ അദ്ധ്യാപിക പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് പിമ്പിള്‍ ഖല്‍സയിലെ ആളുകളെന്നും ലളിത പറഞ്ഞു.

5-ാം ക്ലാസ്‌ കുട്ടികള്‍ക്കായുള്ള പരീക്ഷയിലാണ് ഇത്തവണ മികച്ച വിജയം നേടാനായത്. കഴിഞ്ഞ വര്‍ഷം 21 പേര്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ പാസ്സായിരുന്നു. ആഗസ്റ്റ് പത്തിനാണ് ഇത്തവണത്തെ ഫലം വന്നത്. 350 കുട്ടികളാണ് സ്‌കൂളിലുള്ളത്.

Top