മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതര്‍ 40000ത്തോളമാകുന്നു; ഇന്ന് മരിച്ചത് 65 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 2250 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുത്തു. മഹാരാഷ്ട്രയില്‍ 39297 പേര്‍ക്ക് രോഗബാധയുണ്ടായതായാണ് ഇതുവരെയുള്ള കണക്ക്. 10318 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്ന് 65 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

1390 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 106750 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനയാണ് ഇത്. 140 പേരാണ് 24 മണിക്കൂറിനിടെ രോഗം മൂലം മരണത്തിന് കീഴടങ്ങിയത് ഇതോടെ രാജ്യത്തെ ആകെ മരണം 3303 ആയി ഉയര്‍ന്നു. ഇന്നലെയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്. നാലാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് രോഗ വ്യാപനം നിയന്ത്രണങ്ങള്‍ക്ക് അതീതമായി വര്‍ധിക്കുന്നത്.

Top