ആര്‍ത്തവ സുരക്ഷിതത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ‘അസ്മിതാ യോജന’ പദ്ധതി

sanitary napkins

മുംബൈ: സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ‘അസ്മിതാ യോജന’ എന്ന പേരിലാണ് വില കുറഞ്ഞതും മികവുറ്റതുമായ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ സുരക്ഷിതത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പുതിയ പദ്ധതി ആരംഭിക്കും. പദ്ധതി പ്രകാരം ജില്ലാ പരിഷത്തിനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും അഞ്ച് രൂപയ്ക്ക് സാനിറ്ററി നാപ്കിന്റെ പാക്കറ്റ് ലഭ്യമാകുന്നതാണ്. ഗ്രാമവാസികളായ സ്ത്രീകള്‍ക്ക് സബ്‌സിഡി നിരക്കിലും നാപ്കിനുകള്‍ ലഭിക്കും.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക.

Top