മഹാരാഷ്ട്രയിൽ നാളെ നിർണായക വിശ്വാസ വോട്ടെടുപ്പ്

ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്. മാഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിർണായക ദിവസം കൂടിയാണ് നാളെ. വിമത നേതാവ് ഏകനാഥ് ഷിൻഡേ ആണ് മാധ്യമങ്ങളോട് ഈ വിവരം വ്യക്തമാക്കിയത്. നാളെ മുതൽ വിമത എംഎൽഎമാർ മുംബൈയിലേക്ക് തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. നാളെ 11 മണിക്ക് സഭ ചേരണമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

Top