കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കുമെന്ന് മഹാരാഷ്ട്ര

petrole

മഹാരാഷ്ട്ര: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര നികുതി കുറയ്ക്കുമെന്ന് അറിയിച്ചു. 2.50 പൈസയാണ് കുറയക്കുന്നത്.

അതേസമയം, കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ധനവില രണ്ടു രുപ അമ്പതു പൈസ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം അറിയിച്ചതിനുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്. എക്‌സൈസ് തീരുവ ഒന്നര രുപ കുറയ്ക്കുമെന്ന് കേന്ദ്രധനമന്ത്രിയാണ് അറിയിച്ചിരിക്കുന്നത്. എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു.

Top