‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം’; രാജ്യസഭയുടെ അംഗീകാരം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍

ഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയില്‍ ഉന്നയിക്കും. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവും ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ അമിത് ഷാ സഭയില്‍ വെക്കും.

അതേസമയം പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീര്‍ വിഷയം ഉന്നയിച്ച് രണ്ട് ദിവസമായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ നടുത്തളത്തില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും എന്ന സ്പീക്കറുടെ ശാസന ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തും. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചിട്ടി ഫണ്ട് ഭേഭഗതി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍ തുടങ്ങിയ ബില്ലുകളാണ് ഇന്നത്തെ ലോകസഭയുടെ നിയമ നിര്‍മ്മാണ അജണ്ട. ഡല്‍ഹിയിലെ പരിസര മലിനികരണവിഷയത്തില്‍ റൂള്‍ 193 പ്രകാരം ഇന്നലെ ആരംഭിച്ച ചര്‍ച്ച ഉപസംഹരിച്ച് ഇന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. സരോഗസി ബില്ലും, ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ബില്ലും രാജ്യസഭ ഇന്ന് പരിഗണിയ്ക്കും.

Top