മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തരയോഗം വിളിച്ച് കോൺഗ്രസ്

soniya gandhi

മുംബൈ: ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടായ അപ്രതീക്ഷിത നാടകീയ നീക്കങ്ങളിൽ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് അടിയന്തരയോഗം വിളിച്ചു. മുംബൈയിലെ പാർട്ടി ഓഫീസിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളോട് എത്താൻ ആവശ്യപ്പെട്ടു.ദേശീയ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയിൽ ബിജെപി എൻസിപി സഖ്യം അധികാരത്തിലേറിയത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേനഎൻസിപികോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ അവകാശവാദം ഉന്നയിക്കാൻ ഗവർണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Top