മഹാരാഷ്ട്ര പ്രതിസന്ധി; കരുക്കള്‍ നീക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം ചേര്‍ന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ കോര്‍ കമ്മറ്റിറി നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

മഹാരാഷ്ട്ര വിഷയത്തെ തുടര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കേണ്ട ആവശ്യകതയും കോര്‍ കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയാവും. ബിജെപിയും ഗവര്‍ണ്ണറും ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ്. ഇതാണ് കാര്യമായ പ്രതിഷേധ പരിപാടികളുടെ ആലോചനയിലെത്തിക്കുന്നത്.

അജിത് പവാറിനൊപ്പം പോയ ചില എംഎല്‍എമാര്‍ തിരികെ വന്നെങ്കിലും വിശ്വാസവോട്ടെടുപ്പില്‍ ഇവര്‍ കളം മാറുമോ എന്ന ആശങ്കയുംകോണ്‍ഗ്രസ്സിനുണ്ട്.ഇതുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ 160 പേരുടെ പിന്തുണയുണ്ടെന്ന് ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം അവകാശപ്പെട്ടു. മൂന്നുപാര്‍ട്ടികളുടേയും എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറും. സേന, എന്‍സിപി, കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാക്കള്‍ രാജ്ഭവനിലെത്തും.

Top