‘കോൺഗ്രസും എൻസിപിയും കൂടെനിന്നപ്പോൾ വിമതർ പിന്നിൽ നിന്ന് കുത്തി’; ഉദ്ധവ് താക്കറെ

മുംബൈ: ഭരണ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹർജിയിൽ സുപ്രിംകോടതി തീരുമാനം എതിരായാൽ രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ടര വർഷത്തിനിടെ എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണമെന്നും ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. കോൺഗ്രസും എൻസിപിയും തന്നെ ഏറെ സഹായിച്ചപ്പോൾ വിമതർ തന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top