ആലിപ്പഴ വീഴ്ച:മഹാരാഷ്ട്രയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു

ഗോണ്ടിയ: ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഭണ്ടാര, ഗോണ്ടിയ ജില്ലകളിലാണ് ചൊവ്വാഴ്ച ആലിപ്പഴവീഴ്ചയുണ്ടയത്. 600ന് അടുത്ത് പക്ഷികളാണ് ചത്തത്.

ചത്തതില്‍ ഭൂരിപക്ഷവും തത്ത ഇനത്തില്‍പ്പെട്ട പക്ഷിയാണ്. തുംസര്‍ ഗ്രാമത്തില്‍മാത്രം 460 തത്തകള്‍ ചത്തതായി തുംസര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഒരു ബോധിവൃക്ഷത്തില്‍ ചേക്കേറിയിരുത്ത തത്തകളാണ് ചത്തൊടുങ്ങിയത്. ആലിപ്പഴവീഴ്ചയില്‍ വൃക്ഷത്തിലുണ്ടായിരുന്ന ഒരു കടന്നല്‍ക്കൂട് ഇളകി തത്തകളെ ആക്രമിച്ചതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

സമീപജില്ലകളിലും നിരവധി പക്ഷികള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഇതിന്റെ കണക്കെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും റേഞ്ച് ഓഫീസര്‍ എ.ആര്‍.ജോഷി അറിയിച്ചു.

Top